- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇക്കണോമി ജിഹാദ്' ആരോപിച്ച് മധ്യപ്രദേശില്‍ മുസ് ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ് ലിം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ മുസ് ലിം കടകള്‍ക്കു നേരെ ആക്രമണം നടത്തി. 'ഇക്കണോമി ജിഹാദി'ലൂടെ മുസ് ലിംകള്‍ ഹിന്ദുക്കളുടെ കച്ചവടം പിടിച്ചെടുക്കുകയാണെന്നാണ് ആരോപണം. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ് ലിംകള്‍ കച്ചവടം നടത്തുന്നതിനെയാണ് ഇക്കണോമി ജിഹാദ് എന്ന് പറയുന്നത്.
നഗരത്തില്‍ വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിച്ച് ആയുധങ്ങളുമായി പ്രകടനം നടത്തിയ ഹിന്ദുത്വര്‍ വഴിയിലുടനീളം ആക്രമണം അഴിച്ചുവിട്ടു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും മുസ് ലിം കടകള്‍ക്കും എതിരേയും ആക്രമണം നടന്നു.
മുസ് ലിം കടകളില്‍ പശുമാംസം വിതരണം ചെയ്യുന്നുണ്ടെന്ന് രാവിലെ മുതല്‍ പ്രചാരണമുണ്ടായിരുന്നു. തുടന്നാണ് ഹിന്ദുത്വര്‍ സംഘടിച്ച് കടകള്‍ ആക്രമിച്ചത്. പല കടകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. കടയുടമകളെയും വഴിയില്‍ നില്‍ക്കുന്നവരെയും ആക്രമിച്ചു.
അടച്ചുപൂട്ടൂ കടകള്‍ അടച്ചുപൂട്ടൂ, തെണ്ടികളെ വെടിവച്ചിടൂ- എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രകടനം കടന്നുപോയത്.
ന്യൂസ് ക്ലിക്കിന്റെ മാധ്യമപ്രവര്‍ത്തകന്‍ കാഷിഫ് കാവിക്കാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീടത് വൈറലായി. തന്നെ എന്തിനാണ് അടിച്ചതെന്ന് വീഡിയോയില്‍ ഒരു ഓട്ടോറിക്ഷാക്കാരന്‍ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഓട്ടോയുടെ മുന്‍വശം അക്രമികള്‍ തകര്‍ത്തിു.
മുഖത്തും ശരീരത്തിലും രക്തവും മുറിവും ഉള്ള നിരവധി പേര്‍ വീഡിയോയിലുണ്ട്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹിന്ദുക്കളുടെ വ്യാപാരം മുസ് ലിംകള്‍ പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ഹിന്ദുത്വര്‍ കഴിഞ്ഞ ദിവസങ്ങളിലും വലിയ കുപ്രചരണം നടത്തിയിരുന്നു.
RELATED STORIES
ഒമാനിലേക്ക് യാത്ര തിരിക്കാനിരിക്കെ പ്രവാസിയായ യുവാവ് നിര്യാതനായി
8 Oct 2024 6:13 PM GMTമൂന്നാം തൊഴില് കമ്മീഷനെ നിയമിക്കണം: കെയുഡബ്ല്യുജെ ട്രേഡ് യൂനിയന്...
8 Oct 2024 2:20 PM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMTഗോവയിലെ ആര്എസ്എസ് മുന് മേധാവിയുടെ വിദ്വേഷ പ്രസ്താവന: കേരള ലാറ്റിന്...
8 Oct 2024 1:20 PM GMTകോഴിക്കോട് തിരുവമ്പാടിയില് ബസ് പുഴയിലേക്ക് മറിഞ്ഞു;നിരവധി...
8 Oct 2024 9:29 AM GMTഅധിക്ഷേപ പരാമര്ശം: എ വിജയരാഘവന് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
8 Oct 2024 9:29 AM GMT