Latest News

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലിസ്മുറ പാടില്ലന്ന് ഹൈക്കോടതിയുടെ താക്കീത്

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലിസ്മുറ പാടില്ലന്ന് ഹൈക്കോടതിയുടെ താക്കീത്
X

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കെതിരേ പോലിസ്മുറ പാടില്ലെന്ന് ഹൈക്കോടതി. മാസ്‌ക് ധരിച്ചില്ല എന്നതുപോലെയുള്ള കാരണത്താല്‍ പോലിസ് സാധാരണക്കാരുടെ മേല്‍ ബലപ്രയോഗം നടത്തരുതെന്നും ജനം ഏറെ പ്രയാസങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ അവരോടു നിയമപരമായി മാത്രമേ പെരുമാറാവൂ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് പോലിസിന് താക്കീത് നല്‍കി.

മാസ്‌ക് ധരിച്ചില്ല എന്ന പേരില്‍ പോലിസ് തെറിവിളിച്ച് അധിക്ഷേപിക്കുകയും ലാത്തിക്ക് അടിക്കുകയും ചെയ്തു എന്ന പരാതിയില്‍ ആണ് കോടതിയുടെ ഇടപെടല്‍. എം ബി ഷൈനിയാണ് പരാതി നല്‍കിയത്.

സംസ്ഥാന പോലിസ് മേധാവിയോട് അടുത്ത വെള്ളിയാഴ്ചക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനും കൊവിഡ് കാലത്ത് പോലിസ് അമിതാധികാരം പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it