Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും
X

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലടക്കമാണ് പരിഗണിക്കുന്നത്. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിനെതിരേ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ പ്രതികളായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും സന്ദീപ് വാര്യര്‍, രജിത പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായേക്കില്ലെന്നാണ് സൂചന.

Next Story

RELATED STORIES

Share it