Latest News

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവില്‍ ബീവറേജസ് കോര്‍പറേഷന് ഹൈക്കോടതി നോട്ടിസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവില്‍ ബീവറേജസ് കോര്‍പറേഷന് ഹൈക്കോടതി നോട്ടിസ്
X

കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവില്‍ ബീവറേജസ് കോര്‍പറേഷന് ഹൈക്കോടതി നോട്ടിസ്. ബെവ്‌കൊ ഉത്തരവിനെതിരെ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നോട്ടിസ് അയച്ചത്. ബെവ്കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നു.

ബെവ്കോയെ കൂടാതെ എക്സൈസ് കമ്മീഷണര്‍ക്കും അഡീഷണല്‍ സെക്രട്ടറിയ്ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. നോട്ടിസില്‍ വിശദീകരണം നല്‍കണം. ഇതിന് ശേഷമാകും വാദം നടക്കുക. കോട്ടയം ഡിസിസി വൈസ് പ്രസിഡാന്റാണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

നേരത്തെ ഇതിനെതിരെ കെസിബിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹരജി എത്തിയത്.

Next Story

RELATED STORIES

Share it