Latest News

ജിഎസ്ടി നഷ്ടപരിഹാരം: ഡല്‍ഹിയില്‍ വന്ന് നാണം കെടാനില്ലെന്ന് സംസ്ഥാനങ്ങള്‍, സുപ്രിം കോടതിയെ സമീപിക്കുമെന്ന് കേരളം

പഞ്ചാബ്, ഡല്‍ഹി, പുതുശ്ശേരി, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഢ് സംസ്ഥാനങ്ങളാണ് പ്രതിഷേധവുമായി നിര്‍മ്മല സീതാരാമനെ കണ്ടത്.

ജിഎസ്ടി നഷ്ടപരിഹാരം: ഡല്‍ഹിയില്‍ വന്ന് നാണം കെടാനില്ലെന്ന് സംസ്ഥാനങ്ങള്‍, സുപ്രിം കോടതിയെ സമീപിക്കുമെന്ന് കേരളം
X

ന്യൂഡല്‍ഹി: ജിഎസ്ടി ഇനത്തില്‍ നല്‍കാനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടു. ഈ ഇനത്തില്‍ നല്‍കേണ്ട പണം കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കുടിശ്ശികയാണ്.

പഞ്ചാബ്, ഡല്‍ഹി, പുതുശ്ശേരി, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഢ് സംസ്ഥാനങ്ങളാണ് പ്രതിഷേധവുമായി നിര്‍മ്മല സീതാരാമനെ കണ്ടത്. 50000 കോടി രൂപയാണ് നിലവില്‍ ജിഎസ്ടി ഇനത്തില്‍ കെട്ടിക്കിടക്കുന്നത്. കുടിശ്ശിക തന്നു തീര്‍ത്തില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കേരളം മുന്നറിയിപ്പു നല്‍കി.

ജിഎസ്ടി നിയമമനുസരിച്ച് വാര്‍ഷിക വരുമാനവര്‍ധന 14 ശതമാനത്തില്‍ നിലനിര്‍ത്തുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ട്. നിയമം നിലവില്‍ വന്ന 2017 ജൂലൈ 1 മുതല്‍ 2021-22 വരെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നവംബര്‍ 20 ന് കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് വിഷയത്തില്‍ ഒരു പ്രതിഷേധ പ്രസ്താവന നല്‍കിയിരുന്നു.

'കേന്ദ്രം ജിഎസ്ടി നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. അതുകൂടി കണക്കിലെടുത്താണ് തങ്ങളുടെ സാമ്പത്തിക പരമാധികാരം സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് വിട്ടുകൊടുത്തത്. എന്നാല്‍ ഇപ്പോള്‍ ആ പണം ലഭിക്കാന്‍ ഡല്‍ഹിയില്‍ വന്ന് നാണം കെടേണ്ട അവസ്ഥയാണെന്ന് പഞ്ചാബ് ധനകാര്യ മന്ത്രി മന്‍പ്രീത് സിങ് ബാദല്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരാശാജനകമാണെന്ന് കേരള ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കും അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it