Latest News

രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; മിനറല്‍ ഫാക്ടറി ഉടമയും സൂത്രധാരനും അറസ്റ്റില്‍

മിനറല്‍ ഫാക്ടറി ഇറക്കുമതി ചെയ്ത അഞ്ച് പല്ലുചക്രങ്ങള്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് വിദഗ്ധ സ്വര്‍ണപ്പണിക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി;   മിനറല്‍ ഫാക്ടറി ഉടമയും സൂത്രധാരനും അറസ്റ്റില്‍
X

മംഗളൂരു: ഉടുപ്പിയിലെ മിനറല്‍ ഫാക്ടറിയിലേക്ക് എയര്‍ കാര്‍ഗോ വഴി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയ സ്‌പ്രോക്കറ്റുകളില്‍ ഒളിപ്പിച്ച അഞ്ച് കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍ പിടികൂടി. രണ്ട് കോടി രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് ഉടുപ്പിയിലെ സ്വരൂപ് മിനറല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മനോഹര്‍ കുമാര്‍ പൂജാരിയെ ബംഗളൂരുവിലും കള്ളക്കടത്ത് സൂത്രധാരന്‍ അശോക് നഗറിലെ ശ്രീയനെ മംഗളൂരുവിലും ഡിആര്‍ഐ അറസ്റ്റ് ചെയ്തു.

ബജ്‌പെയില്‍ പഴയ വിമാനത്താവളത്തിലാണ് കാര്‍ഗോ പ്രവര്‍ത്തിക്കുന്നത്. ഖനന സഹായ ഉപകരണം എന്ന നിലയിലാണ് പാര്‍സല്‍ വന്നത്. മിനറല്‍ ഫാക്ടറി ഇറക്കുമതി ചെയ്ത അഞ്ച് പല്ലുചക്രങ്ങള്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് വിദഗ്ധ സ്വര്‍ണപ്പണിക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി. അലൂമിനിയം മേല്‍പ്പാളി നീക്കിയപ്പോള്‍ 24 കാരറ്റ് സ്വര്‍ണം പുറത്തുവന്നു. ഇതിന് 4992 ഗ്രാം തൂക്കമുണ്ട്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് ഡിആര്‍ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it