Latest News

ഇന്ത്യയില്‍ ചികില്‍സയിലായിരുന്ന ഗാംബിയന്‍ വൈസ് പ്രസിഡന്റ് അന്തരിച്ചു

ഇന്ത്യയില്‍ ചികില്‍സയിലായിരുന്ന ഗാംബിയന്‍ വൈസ് പ്രസിഡന്റ് അന്തരിച്ചു
X

ന്യൂഡല്‍ഹി: വിദഗ്ധചികില്‍സയ്ക്കായി ഇന്ത്യയിലെത്തിയ ഗാംബിയന്‍ വൈസ് പ്രസിഡന്റ് ബദാര അലിയു ജൂഫ്(65) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ മൂന്ന് ആഴ്ച മുമ്പാണ് ജൂഫിനെ പ്രവേശിപ്പിച്ചത്. ഗാംബിയന്‍ പ്രസിഡന്റ് അദമാ ബാരോ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

2022 മുതല്‍ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ജൂഫ്, 2017 മുതല്‍ 2022 വരെ ഗാംബിയന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിര്‍വഹിച്ചിരുന്നു. ഗാംബിയന്‍ സിവില്‍ സര്‍വീസ് അംഗവും രാജ്യത്തെ പ്രമുഖ ധനകാര്യവിദ്ഗധനുമായ അദ്ദേഹം ലോക ബാങ്കിന്റെ ആഫ്രിക്കന്‍ മേഖല ചുമതല വഹിച്ച ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മാസങ്ങളായി പൊതുവേദിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ജൂഫ്.

Next Story

RELATED STORIES

Share it