Latest News

ആറുവരിപ്പാതയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു; അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ആറുവരിപ്പാതയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു; അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
X

മലപ്പുറം: പുത്തനത്താണി ചുങ്കത്ത് ആറുവരിപ്പാതയില്‍ ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് കോളജിലെ വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വര്‍ക്കിന് പോകുമ്പോഴാണ് സംഭവം. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം.

ദില്‍ന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസല്‍ ( 21 ), അഫ്‌സല്‍ (21)എന്നിവരെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it