Latest News

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജിയില്‍ നാളെ വിധിപറയും

കട്ടിളപാളി കേസില്‍ വാദം പൂര്‍ത്തിയായി

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജിയില്‍ നാളെ വിധിപറയും
X

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജിയില്‍ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവികമായ ജാമ്യം ലഭിച്ചേക്കും. ദ്വാരപാലകപാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ച പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയില്‍ വാസത്തിനു പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇതോടെ മുരാരിബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്കു പിന്നാലെയാണ് പോറ്റിയും പുറത്തേക്ക് വരുന്നത്. തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസം കാരണം കുറ്റപത്രം വൈകുന്നത് എസ്‌ഐടിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

Next Story

RELATED STORIES

Share it