Pravasi

കുവൈത്തില്‍ വിസ മാറ്റത്തിന് ഇളവ്; അഞ്ചു മേഖലകളിലെ തൊഴിലാളികള്‍ക്ക് അവസരം

കുവൈത്തില്‍ വിസ മാറ്റത്തിന് ഇളവ്; അഞ്ചു മേഖലകളിലെ തൊഴിലാളികള്‍ക്ക് അവസരം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികള്‍ക്ക് വിസ മാറ്റത്തില്‍ ഇളവ് അനുവദിച്ച് പുതിയ തീരുമാനം. അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് മറ്റ് അംഗീകൃത മേഖലകളിലേക്ക് വിസ മാറ്റം നടത്താന്‍ അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വിസ മാറ്റം ആഗ്രഹിക്കുന്ന തൊഴിലാളികള്‍ നിലവിലെ തൊഴിലുടമയില്‍ നിന്ന് അനുമതി നേടേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, വ്യവസായ മേഖല, കൃഷി, മല്‍സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളിലാണ് ഇളവ് ബാധകമാകുന്നത്. നേരത്തെ ഈ വിസ വിഭാഗങ്ങളിലുള്ളവര്‍ക്ക് മേഖല മാറ്റത്തില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു.

2026 മേയ് ഒന്നു മുതല്‍ ജൂണ്‍ 30 വരെയാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ ഉണ്ടാകുക. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ചെയര്‍മാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. തൊഴില്‍ വിപണിയിലെ നിലവിലെ പ്രതിസന്ധി കുറയ്ക്കാനും വിദഗ്ധ തൊഴിലാളികളുടെ ലഭ്യത വര്‍ധിപ്പിക്കാനുമാണ് പുതിയ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും.

Next Story

RELATED STORIES

Share it