- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയില്‍ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകള്‍; നഗര ഗതാഗതത്തില്‍ പുതിയ അധ്യായം

ദുബയ്: നഗര ഗതാഗത രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ച് ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ഇലക്ട്രിക് പോഡുകള്‍ അവതരിപ്പിച്ച് ദുബയ്. മെട്രോ സ്‌റ്റേഷനുകളെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 'ലാസ്റ്റ് മൈല്‍' യാത്ര സുഗമമാക്കുന്നതിന് നാലു പ്രധാന മേഖലകളില്‍ ഈ നവീന ഗതാഗത സംവിധാനം നടപ്പാക്കാനാണ് പദ്ധതി 'റവല്യൂഷനൈസ് അര്‍ബന്‍ മൊബിലിറ്റി' എന്ന പേരില്‍ ദുബയ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) രൂപകല്‍പ്പന ചെയ്ത പദ്ധതിയുടെ വിശദാംശങ്ങള്‍ ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് പുറത്തുവിട്ടത്. പദ്ധതിയുടെ പ്രോട്ടോടൈപ്പും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചു.
നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനൊപ്പം ചെറുതും പ്രത്യേകവുമായ പാതകളിലൂടെ സഞ്ചരിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളാണ് പദ്ധതിയുടെ പ്രത്യേകത. ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്, ഉം സുഖൈം, അല്‍ ഖൂസ്, ദുബയ് ഫെസ്റ്റിവല്‍ സിറ്റി എന്നീ നാലു മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ കൃത്യമായ ആരംഭവും പൂര്‍ത്തീകരണ സമയക്രമവും ആര്‍ടിഎ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഘട്ടം ബ്ലൂവാട്ടേഴ്‌സ് ദ്വീപില്‍ ആരംഭിക്കും. നാഷണല്‍ പെയിന്റ്‌സ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡിലേക്ക് 2.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ഇവിടെ ഒരുക്കുക. ഉം സുഖൈമില്‍ മാള്‍ ഓഫ് ദ എമിറേറ്റ്‌സ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് മദീനത് ജുമൈറയിലേക്ക് 1.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയും, അല്‍ ഖൂസില്‍ ഓണ്‍പാസീവ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് അല്‍സെര്‍കാല്‍ അവന്യൂ, ടൈംസ് സ്‌ക്വയര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് 2.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കും നിര്‍ദേശിച്ചിട്ടുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ, ഏഴു കിലോമീറ്റര്‍ പാത ദുബയ് ഫെസ്റ്റിവല്‍ സിറ്റി മേഖലയിലായിരിക്കും. ഭാവിയില്‍ ഇത് ദുബയ് മെട്രോ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കുന്നതും പരിഗണനയിലാണ്.
നാലു മുതല്‍ ആറു പേര്‍ വരെ സഞ്ചരിക്കാനാകുന്ന അടഞ്ഞ രൂപകല്‍പ്പനയിലുള്ള പോഡുകളാണ് ഉപയോഗിക്കുക. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന വാഹനങ്ങള്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കും. ഓരോ ദിശയിലുമായി മണിക്കൂറില്‍ 10,000ല്‍ അധികം യാത്രക്കാരെ കൈമാറാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. പോഡിനുള്ളില്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യാനുള്ള സൗകര്യവും അടിയന്തര സാഹചര്യങ്ങള്‍ക്ക് എസ്ഒഎസ് ബട്ടണും ഒരുക്കിയിട്ടുണ്ട്. കലിഫോര്‍ണിയ ആസ്ഥാനമായ ഗ്ലൈഡ്വേയ്‌സ് എന്ന കമ്പനിയാണ് സംവിധാനം വികസിപ്പിച്ചത്. സ്വയം നിയന്ത്രിത ഡ്രൈവിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനാല്‍ മൂലധന ചെലവ് 90 ശതമാനം വരെ കുറയ്ക്കാനാകുമെന്നും പ്രവര്‍ത്തന ചെലവില്‍ 70 ശതമാനം വരെ ലാഭം നേടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സൈക്കിള്‍ പാതയുടെ വീതിയിലുള്ള പ്രത്യേക പാതകളിലൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുക. നിലവിലുള്ള റോഡുകള്‍ക്കൊപ്പം നിലത്തോ ഭൂഗര്‍ഭത്തിലോ അധിക വയറിങ്ങോ പാളങ്ങളോ ഇല്ലാതെ സംവിധാനം സ്ഥാപിക്കാനാകും.
കഴിഞ്ഞ വര്‍ഷം മുതല്‍ ദുബയിലും അബൂദബിയിലും ഈ പൊതുഗതാഗത സംവിധാനം നടപ്പാക്കാനുള്ള സാധ്യതകള്‍ ഗ്ലൈഡ്വേയ്‌സ് പരിശോധിച്ചു വരികയാണ്. അബൂദബിയില്‍ പദ്ധതി നടപ്പാക്കുന്നതിനായി കഴിഞ്ഞ നവംബറില്‍ അബൂദബി നിക്ഷേപ ഓഫീസുമായി കമ്പനി ഇടക്കാല കരാറില്‍ ഒപ്പുവച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















