Latest News

ജപ്തി ഭീഷണി; കര്‍ഷകന്‍ ജീവനൊടുക്കി

ജപ്തി ഭീഷണി; കര്‍ഷകന്‍ ജീവനൊടുക്കി
X

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. കോഴിക്കോട് കൊയിലാണ്ടിയിലെ കുരുടിമുക്ക് സ്വദേശി കെ കെ വേലായുധന്‍ (60) ആണ് ജീവനൊടുക്കിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജപ്തി ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. പണം അടയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബാങ്ക് അധികൃതര്‍ ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധന്‍ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

Next Story

RELATED STORIES

Share it