ബംഗളൂരൂ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; മലയാളി യുവതി അറസ്റ്റില്‍
BY NSH6 Feb 2023 10:49 AM GMT
X
NSH6 Feb 2023 10:49 AM GMT
ബംഗളൂരൂ: ബംഗളൂരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തെന്ന കേസില്‍ മലയാളി യുവതി അറസ്റ്റിലായി. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനു (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോവാനെത്തിയതായിരുന്നു യുവതി.
എന്നാല്‍, സമയം വൈകിയതിനാല്‍ അകത്തുകയറാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെ വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും ഇവര്‍ ആളുകളോട് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ജവാന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവരെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT