Latest News

അമ്മയായതില്‍ മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്ന് വിലക്ക്; നിയമനടപടിയുമായി മുന്‍ മിസ് ഉക്രെയ്ന്‍

2018 കിരീടമണിഞ്ഞ ഡിഡുസെങ്കോയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്ന് സംഘാടകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്ന് അവരെ അയോഗ്യരാക്കിയത്

അമ്മയായതില്‍ മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്ന് വിലക്ക്; നിയമനടപടിയുമായി മുന്‍ മിസ് ഉക്രെയ്ന്‍
X

കീവ്‌: അമ്മയായതിനെത്തുടര്‍ന്ന് മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്ന് വിലക്ക്. മുന്‍ മിസ് ഉക്രെയ്ന്‍ വെറോനിക്ക ഡിഡസെങ്കോവിനെയാണ് സംഘാടകര്‍ വിലക്കിയത്. 2018 കിരീടമണിഞ്ഞ ഡിഡുസെങ്കോയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്ന് സംഘാടകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്ന് അവരെ അയോഗ്യരാക്കിയത്

വിവാഹിതരും അമ്മമാരുമായ സ്ത്രീകളെ സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കരുതെന്ന നിയമം 2010 ല്‍ റദ്ദാക്കിയിരുന്നു. സംഘാടകര്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച ഡിഡുസെങ്കോ, കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വെറോനിക്ക #right to be a mother എന്ന ക്യാംപയിന് തുടക്കം കുറിച്ചു. ആഗോള സൗന്ദര്യമല്‍സരങ്ങള്‍ 'ഇരുണ്ട യുഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി തോന്നുവെന്നും തനിക്ക് കിരീടം വേണ്ടെന്നും വെറോനിക്ക അഭിപ്രായപ്പെട്ടു.

'മിസ് വേള്‍ഡിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, എല്ലാ സ്ത്രീകളെയും മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുക. മിസ് ഉക്രെയ്ന്‍ കിരീടം നേടിയതിന് ശേഷം മിസ് വേള്‍ഡില്‍ മല്‍സരിക്കാന്‍ എന്നെ അനുവദിക്കാത്തതിന്റെ കാരണം ഞാന്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായതുമാണ്. സൗന്ദര്യമല്‍സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അമ്മമാരെയും വിവാഹിതരായ സ്ത്രീകളെയും മിസ് വേള്‍ഡ് വിലക്കുന്നു' 24 കാരിയായ വെറോനിക്ക ഡിഡുസെങ്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Next Story

RELATED STORIES

Share it