Latest News

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്‌കൂള്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും നോട്ട് ബുക്കും വിതരണം നടത്തി

സ്‌കൂള്‍ ചലോ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണത്തിന്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനം പോഞ്ഞാശ്ശേരി സി ജെ എല്‍ പി സ്‌കൂളില്‍ നടന്നു.വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ബി ഹമീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്‌കൂള്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും നോട്ട് ബുക്കും വിതരണം നടത്തി
X

കൊച്ചി : പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലെപ്മെന്റിന്റെഭാഗമായി ദേശ വ്യാപകമായി സ്‌കൂള്‍ ചലോ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണത്തിന്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനം പോഞ്ഞാശ്ശേരി സി ജെ എല്‍ പി സ്‌കൂളില്‍ നടന്നു.വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ബി ഹമീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എ എ ഹംസ , ചെമ്പാരത്ത്കുന്ന് മുസ്ലിം ജമാ-അത്ത് പ്രസിഡന്റ് എ എ മൂസകുഞ്ഞ് , പോപുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പിആര്‍ഒ കെ എസ് നൗഷാദ് , സ്‌കൂള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം എ സുലൈമാന്‍ ,പ്രധാന അധ്യാപകന്‍ ഒ സി അനൂപ് സംസാരിച്ചു.

എസ്ഡിപി ഐ ജില്ലാ കമ്മിറ്റി അംഗം വി കെ ഷൗക്കത്തലി ,പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ വെങ്ങോല ഏരിയ പ്രസിഡന്റ് വി എം ഷംസുദ്ദീന്‍ , പിടിഎ പ്രസിഡന്റ് അനീഷ് കുമാര്‍ , പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ വെങ്ങോല ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് സാലിം , അബ്ബാസ് , അധ്യാപകരായ മിനി കുമാരി ,ഷബാന , നിഷ , ഷൈലജ എന്നിവര്‍ സന്നിഹിതരായി അധ്യാപകന്‍ കെ എം ഷജീര്‍ നന്ദി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it