- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാക് മാധ്യമപ്രവര്‍ത്തകനെ അറിയില്ല: ബിജെപി ആരോപണം ആവര്‍ത്തിച്ച് നിഷേധിച്ച് ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സയെ അറിയില്ലെന്നും സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ബിജെപിയുടെ ആരോപണം തള്ളിയതായും അദ്ദേഹം പറഞ്ഞു.
യുപിഎ ഭരണകാലത്ത് താന്‍ അഞ്ച് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവിടെനിന്ന് ശേഖരിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ തന്റെ രാജ്യത്തെ ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയതായും നുസ്രത്ത് മിര്‍സ അവകാശപ്പെട്ടിരുന്നു. അന്‍സാരിയുടെ ക്ഷണപ്രകാരമാണ് താന്‍ ഇന്ത്യ സന്ദര്‍ശിച്ചതെന്നും അദ്ദേഹത്തെ കണ്ടതെന്നും മിര്‍സ അവകാശപ്പെട്ടു.
സ്ഥിരമായി ആവര്‍ത്തിക്കുന്ന കള്ളമെന്ന് വിശേഷിപ്പിച്ച് മുന്‍ ഉപരാഷ്ട്രപതി ആരോപണങ്ങള്‍ തളളി.
2009ല്‍ ഇന്ത്യയില്‍ നടന്ന ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു കോണ്‍ഫറന്‍സില്‍ അന്‍സാരിയും നുസ്രത്ത് മിര്‍സയും വേദി പങ്കിടുന്നതിന്റെ ഫോട്ടോ ഇന്ന് ബിജെപി പുറത്തുവിട്ടിരുന്നു.
2010ലെ നുസ്രത്ത് മിര്‍സ പരാമര്‍ശിച്ച സമ്മേളനത്തെക്കുറിച്ചോ 2009ലെ ഭീകരവാദത്തെക്കുറിച്ചുള്ള സമ്മേളനത്തെക്കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്ന തന്റെ മുന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ഹാമിദ് അന്‍സാരി പറഞ്ഞു.
നുസ്രത്ത് മിര്‍സയെ ക്ഷണിച്ചെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ തള്ളിയ ഹാമിദ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വിദേശപൗരന്മാരെ ക്ഷണിക്കാറുള്ളതെന്ന് രണ്ട് ദിവസം മുമ്പ് ഓര്‍മിപ്പിച്ചു.
പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സ പാകിസ്താനില്‍വച്ചു നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി താന്‍ രഹസ്യങ്ങള്‍ ശേഖരിച്ച് കൈമാറിയതായി നുസ്രത്ത് മിര്‍സ ആ വീഡിയോയില്‍ അവകാശപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















