- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ യൂനിയനില്‍ ചേരില്ല, പ്രത്യേക പതാകയും ഭരണഘടനയും വേണം; നിലപാട് വ്യക്തമാക്കി നാഗാനേതാവ്

ന്യൂഡല്‍ഹി: നാഗന്മാര്‍ ഇന്ത്യന്‍ യൂനിയനില്‍ ചേരുകയോ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന് ദേശീയ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലിം(ഇസാക്-മൗവാഷ്) നേതാവ്. മാധ്യമപ്രവര്‍ത്തകന്‍ കരന്‍ താപ്പറുമായി നടന്ന അഭിമുഖത്തിലാണ് നാഗാ നേതാവും എന്‍എസ്സിഎന്‍ (ഐഎം) ജനറല്‍ സെക്രട്ടറിയുമായ തുയിംഗലെങ് മുയിവ നിലപാട് വ്യക്തമാക്കിയത്.
നാഗ പതാകയിലും നാഗ ഭരണഘടനയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതുമല്ല. ആ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അവസാന പോരാളിയും വീഴുംവരെ അതുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പതാകയെന്ന ആവശ്യമുയര്‍ത്താത്ത നാഗ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പിനെയും അതുപോലുള്ള സംഘടനകളെയും രാജ്യദ്രോഹികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ദി വയറിലെ കരന്‍ താപ്പറുമായി നടത്തിയ 55 മിനിട്ട് നീണ്ടുനില്‍ക്കുന്ന അഭിമുഖത്തിലാണ് മുയിവ തന്റെ നിലപാടുകള്‍ ശക്തമായി മുന്നോട്ടുവച്ചത്. 86 വയസ്സുകാരനായ മുയിവയ്ക്ക് കേള്‍വിപ്രശ്‌നമുണ്ട്. നാഗാലാന്റ് ഗവര്‍ണറും അനുരഞ്ജന ചര്‍ച്ചയില്‍ മധ്യസ്ഥനുമായ ആര്‍ എന്‍ രവിയെയും മുയിവ വിമര്‍ശിച്ചു.
രവി എന്‍എസ്സ്‌സിഎന്‍(ഐ എം)നെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അയാള്‍ ഞങ്ങളെ വലിച്ചെറിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടിയാണ് അദ്ദേഹമത് ചെയ്തതെന്നും മുയിവ കുറ്റപ്പെടുത്തി.
ചര്‍ച്ചയിലുടനീളം അദ്ദേഹത്തിന്റെ അക്ഷമ വ്യക്തമാക്കിയിരുന്നു. എന്‍എസ്സ്‌സിഎന്‍(ഐ എം) നിലപാടുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയിലൂടെ സമവായത്തിലെത്താന്‍ ഇന്ത്യക്ക് ഇനി എത്ര സമയം കൂടി അനുവദിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. 1997 ലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും സായുധസമരം പുനരാരഭിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല, ഈ ചോദ്യം ഇന്ത്യാ സര്‍ക്കാരിനോടാണ് ചോദിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.
നാഗന്മാര്‍ക്ക് തനതായ ചരിത്രവും സംസ്‌കാരവും ഉണ്ടെന്നും അതൊരിക്കലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ അധികാരപരിധിയിലായിരുന്നില്ലെന്നുമാണ് നാഗസംഘടനകളുടെ നിലപാട്. ഇത് ഇന്ത്യ അംഗീകരിക്കണം. നാഗന്മാര്‍ക്ക് തനതായ ചരിത്രവും സംസ്‌കാരവുമുണ്ടെങ്കില്‍ അതിന്റെ പരിഹാരവും അതുപോലെത്തന്നെയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക പതാകയും ഭരണഘടനയും വച്ചുകൊണ്ട് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായല്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് എങ്കില്‍ പരിഹാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീരന്റെ കാര്യത്തില്‍ 370 ഉപയോഗിച്ച് ഇതൊക്കെ ഇല്ലാതാക്കിയതുപോലെ നാഗന്മാര്‍ക്കും സംഭവിക്കുകയില്ലേയെന്ന ചോദ്യം അദ്ദേഹം തള്ളിക്കളഞ്ഞു. കശ്മീരിന്റെ അനുഭവം നാഗന്മാര്‍ക്ക് അനുയോജ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ എല്ലാ സംഘടനകളും ഏക നിലപാടില്‍ നിന്നുകൊണ്ട് മുന്നോട്ടുകൊണ്ടുപോകണമെന്ന് കഴിഞ്ഞ ദിവസം നാഗാ സംഘടനകള്‍ പ്രമേയം പാസ്സാക്കിയിരുന്നെങ്കിലും പ്രത്യേക പതാകയെ കുറിച്ച് നിശ്ശബ്ദത പാലിച്ചു.
RELATED STORIES
സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ക്ക് മടങ്ങിപോകാന്‍ 30 ദിവസം അധികമായി...
28 July 2025 3:09 PM GMTഅജ്മാനില്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം...
12 July 2025 5:53 PM GMTദുബായില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
30 Jun 2025 5:51 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMT