Latest News

പുറപ്പെടാൻ തയാറായ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഗവേഷണ വിദ്യാർത്ഥി പോലിസ് കസ്റ്റഡിയിൽ

പുറപ്പെടാൻ തയാറായ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഗവേഷണ വിദ്യാർത്ഥി പോലിസ് കസ്റ്റഡിയിൽ
X

ചെന്നൈ: വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മദ്രാസ് ഐ ഐ ടി ഗവേഷണ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് സ്വദേശി സർക്കാർ ആണ് പോലീസ് പിടിയിലായത് .ചെന്നൈയിൽ നിന്ന് ബംഗാളിലെ ദുർഗാപൂരിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. കോക്പിറ്റിലെ എമർജൻസി അലാറം മുഴങ്ങിയപ്പോൾ പൈലറ്റിന്റെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയ ജീവനക്കാരനാണ് എമർജൻസി വാതിൽ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. അബദ്ധത്തിൽ എമർജൻസി ബട്ടണിൽ അമർത്തിയതാണെന്നാണ് ഇയാളുടെ വിശദീകരണം. ഇയാളുടെ ടിക്കറ്റ് റദ്ദാക്കി വിമാനത്തിൽ നിന്ന് പുറത്തിറക്കി പോലീസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it