Latest News

ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി

ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി
X

കോഴിക്കോട്: ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. വടകര കൈനാട്ടിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്ന് കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ഡിവൈഡറില്‍ ഇടിച്ചുകയറിയത്.

ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്ന് ചോര്‍ച്ചയുണ്ടായത് ആശങ്ക പടര്‍ത്തി. അഗ്‌നിശമനസേനയെത്തിയാണ് ചോര്‍ച്ച അടച്ചത്. ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റാനാണ് നീക്കം.

Next Story

RELATED STORIES

Share it