വിവാഹ അഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയെ മകളുടെ മുമ്പില്‍വച്ച് കുത്തിക്കൊന്നു
സംഭവത്തില്‍ ബിഹാര്‍ സ്വദേശി ശ്യാം യാദവ് അസ്റ്റിലായി. ഒരു ഷൂ ഫാക്ടറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ശ്യാം യാദവ് തന്നേക്കാള്‍ 18 വയസ്സ് കൂടുതലുള്ള മാധുരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു.

ന്യൂഡല്‍ഹി: വിവാഹ അഭ്യര്‍ഥന ഭര്‍തൃമതിയെ യുവാവ് മകളുടെ മുമ്പില്‍വച്ച് കുത്തിക്കൊന്നു. ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള നന്‍ഗ്ലോയിലാണ് സംഭവം. 45കാരിയായ മാധുരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ശ്യാം യാദവ് അസ്റ്റിലായി. ഒരു ഷൂ ഫാക്ടറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ശ്യാം യാദവ് തന്നേക്കാള്‍ 18 വയസ്സ് കൂടുതലുള്ള മാധുരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. എന്നാല്‍, ശ്യാമിന്റെ വിവാഹഭ്യര്‍ഥനയില്‍ മാധുരിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇയാളുടെ ശല്ല്യം പരിധിവിട്ടതോടെ മാധുരി ജോലി ഉപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍, ശ്യാം തുടര്‍ന്നും സ്ത്രീയെ ശല്ല്യം ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം മാധുരിയെ കാണാനെത്തിയ ശ്യാം വാക്ക് തര്‍ക്കത്തിനിടെ മകളുടെ മുന്നിലിട്ട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ് സ്ത്രീയെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ത്രീയുടെ മകളുടെ പരാതിയിലാണ് ശ്യാമിനെതിരേ പോലിസ് കേസെടുത്തത്.
ഇയാള്‍ നന്‍ഗ്ലോയിലെ ശിവ് ബക്‌സ് പാര്‍ക്കിലെത്തിയെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹി വിടാനുള്ള ശ്രമത്തിലായിരുന്നു പ്രതിയെന്ന് പോലിസ് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMT