Latest News

കേഴമാനിനെ കൊന്ന് കറിവച്ചു; ഒരാള്‍ അറസ്റ്റില്‍

കേഴമാനിനെ കൊന്ന് കറിവച്ചു; ഒരാള്‍ അറസ്റ്റില്‍
X

ഇടുക്കി: കേഴ മാനിനെ കൊന്ന് കറിവച്ചയാള്‍ അറസ്റ്റിലായി. അപ്പര്‍ സൂര്യനെല്ലി സ്വദേശി മാരിമുത്തു (48) ആണ് അറസ്റ്റിലായത്. ചിന്നക്കനാലിന് സമീപം വനമേഖലയോട് ചേര്‍ന്നാണ് സംഭവം. കുരുക്കിട്ടാണ് ഇയാള്‍ കേഴമാനിനെ പിടികൂടിയത്. ശേഷം കേഴ മാനിന്റെ തോലും അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലൂടെ ഒഴുക്കിവിട്ട ശേഷം ഇറച്ചി വീട്ടിലേക്ക് കൊണ്ടുപോയി.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കേഴ മാനിന്റെ ഇറച്ചി കറിവച്ചത് കണ്ടെത്തി. ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി എ സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it