രാജമല ദുരന്തം: തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്
ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. പരമാവധി തിരച്ചില്‍ നടത്തിയെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. തിരച്ചില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് മൂന്നാറില്‍ പതിനൊന്ന് മണിക്ക് യോഗം ചേരും.
കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുക.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്ന് കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവല്‍ ബങ്ക് മേഖലയിലുമാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം തിരച്ചിലിനിടെ വനത്തില്‍ കടുവയുടെ സാനിധ്യം കണ്ടതോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ച 65 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തം നടന്ന പ്രദേശത്ത് മണ്ണു നീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂര്‍ത്തിയായി.
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT