ഡിസംബര്‍ 06 ഫാഷിസ്റ്റ് വിരുദ്ധ ദിനം: സംസ്ഥാനത്ത് 16 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ സായാഹ്ന ധര്‍ണ
തിരുവനന്തപുരം: സംഘപരിവാര ഫാഷിസ്റ്റുകള്‍ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 16 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. വൈകീട്ട് 4. 30ന് ആരംഭിക്കുന്ന സായാഹ്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി (കണ്ണനല്ലൂര്‍-കൊല്ലം), വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ് (കുറ്റ്യാടി-കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (മഞ്ചേരി), കെ കെ റൈഹാനത്ത് (എറണാകുളം), ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍ (പട്ടാമ്പി), അജ്മല്‍ ഇസ്മായീല്‍ (കണ്ണൂര്‍), ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍ (പെരുമ്പാവൂര്‍) എന്നിവിടങ്ങളില്‍ ഉദ്ഘാടനം ചെയ്യും. പി പി മൊയ്തീന് കുഞ്ഞ് (ആലപ്പുഴ), സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ (ചാവക്കാട്), പി ആര് സിയാദ് (പത്തനംതിട്ട), ജോണ്സണ് കണ്ടച്ചിറ (കാഞ്ഞിരപ്പള്ളി), കൃഷ്ണന് എരഞ്ഞിക്കല്‍ (പാളയം- തിരുവനന്തപുരം), പി ജമീല (തവനൂര്‍- മലപ്പുറം), സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത് (മാനന്തവാടി-വയനാട്), വി എം ഫൈസല്‍ (കാസര്‍കോട്), അഷ്റഫ് പ്രാവച്ചമ്പലം (പാങ്ങോട്-തിരുവനന്തപുരം) എന്നിവിടങ്ങളില്‍ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ ശശി പഞ്ചവടി, മഞ്ജുഷ മാവിലാടം, എല്‍ നസീമ, പി എം അഹമ്മദ് വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT