Latest News

തൃശൂര്‍ സ്വദേശി ഫര്‍വാനിയയില്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍ എളവള്ളി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (42) ആണ് മരിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിടെയാണ് മരണം.

തൃശൂര്‍ സ്വദേശി ഫര്‍വാനിയയില്‍ കുഴഞ്ഞുവീണു മരിച്ചു
X

കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫര്‍വാനിയയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ എളവള്ളി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (42) ആണ് മരിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിടെയാണ് മരണം.

ഫര്‍വാനിയ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്നും ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മാഗ്‌നറ്റ് ടീം അറിയിച്ചു. പരേതനായ കുഞ്ഞു മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആയിശ. രണ്ട് കുട്ടികളുണ്ട്.അബ്ദുറഹിമാന്‍ കുട്ടിക്ക, ശംസു, റാഫി, ശാഫി, ശുക്കൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്

Next Story

RELATED STORIES

Share it