താനൂരില്‍ റെയില്‍വേ ട്രാക്കില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: താനൂരില്‍ റെയില്‍വേ ട്രാക്കില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. താനൂര്‍ സ്‌കൂള്‍പടി കിഴക്കുവശത്തായാണ് 9 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. രേഖകള്‍ പ്രകാരം ഹിരേന്‍ ബൊടോളി (40) എന്ന അസം സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് അറിയുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടം സംഭവിച്ചതാവാനാണ് സാധ്യത. കാസര്‍കോട് ഭാഗത്ത് ജോലിചെയ്യുന്ന ആളാണെന്നാണ് സംശയം.
റെയില്‍വേ ട്രാക്കിനടുത്ത് ആളൊഴിഞ്ഞ താഴ്ചയിലുള്ള ഭാഗത്തുനിന്നും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താനൂര്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്, എസ്‌ഐ കൃഷ്ണ ലാല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ടിഡിആര്‍എഫ് വളണ്ടിയര്‍മാരായ ആഷിക്ക് താനൂര്‍, സലാം അഞ്ചുടി, സവാദ്, അര്‍ഷാദ്, കെ സി താനൂര്‍ എന്നിവര്‍ ബോഡി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
RELATED STORIES
കടയ്ക്കല് സംഭവം അങ്ങിനെ ലഘൂകരിക്കാന് കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള് പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില് ...
6 Sep 2023 7:36 AM GMTമൊബൈല് ഫോണ് നഷ്ടപ്പെട്ടാല് എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT