Latest News

കൊവിഡ് വ്യാപനം; ചാലക്കുടിയില്‍ അടിയന്തര യോഗം ചേര്‍ന്നു

ചാലക്കുടി മണ്ഡലത്തിലെ മേലൂര്‍, പരിയാരം, കൊടകര ഗ്രാമ പഞ്ചായത്തുകള്‍, ചാലക്കുടി മുനിസിപ്പാലിറ്റി എന്നിവ അതിനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് വ്യാപനം; ചാലക്കുടിയില്‍ അടിയന്തര യോഗം ചേര്‍ന്നു
X

തൃശൂര്‍: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബി ഡി ദേവസ്സി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചാലക്കുടിയില്‍ അടിയന്തര യോഗം ചേര്‍ന്നു.

ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതിനിയന്ത്രണ മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം.

ചാലക്കുടി മണ്ഡലത്തിലെ മേലൂര്‍, പരിയാരം, കൊടകര ഗ്രാമ പഞ്ചായത്തുകള്‍, ചാലക്കുടി മുനിസിപ്പാലിറ്റി എന്നിവ അതിനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരുന്നു. ബോധവത്ക്കരണം നടത്തുകയും സഹകരണം ആവശ്യപ്പെടുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടും രോഗവ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ പിഴ ചുമത്തുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടുതല്‍ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കും.

പഞ്ചായത്ത് തലത്തില്‍, സെക്ടറല്‍ മജിസ്‌ട്രേറ്റും ആരോഗ്യ വിഭാഗവും പഞ്ചായത്ത് അധികൃതരും പൊലീസും തമ്മില്‍ മികച്ച ഏകോപനം ഉണ്ടാക്കും. ചാലക്കുടി മാര്‍ക്കറ്റ് കോവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാന്‍ നഗരസഭയും ആരോഗ്യ വിഭാഗവും പൊലീസും ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

Next Story

RELATED STORIES

Share it