Latest News

കൊവിഡ്: രാജ്യത്ത് വാക്‌സിന്‍ നല്‍കിയത് ആറ് ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

കൊവിഡ്: രാജ്യത്ത് വാക്‌സിന്‍ നല്‍കിയത് ആറ് ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 6,31,417 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് നല്‍കിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 16നാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങിയത്. അതേസമയം കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനോട് വിമുഖത കാണിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. ചൊവ്വാഴ്ച നടന്ന അവലോകന യോഗത്തിലാണ് കേന്ദ്രം ഇതു സംബന്ധിച്ച വിമര്‍ശനമുയര്‍ത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,064 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ പകുതിയും കേരളത്തിലാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 1,05,81,837 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ മാത്രം 17,411 പേരാണ് രോഗമുക്തരായത്. 1,02,28,753 പേര്‍ ആകെ രോഗമുക്തരായി.

രാജ്യത്ത് നിലവില്‍ 2,00,528 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടുന്നുണ്ട്.

ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകമാനം 18,78,02,827 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. അതില്‍ 7,09,791 പേരുടെ സാംപിളുകള്‍ ജനുവരി 18ാം തിയ്യതിയാണ് നടത്തിയത്.

Next Story

RELATED STORIES

Share it