Latest News

രാജ്യത്തെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് താഴുന്നു

രാജ്യത്തെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് താഴുന്നു
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് താഴുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍. വെള്ളിയാഴ്ച വരെയുള്ള കണക്കുപ്രകാരം ഇത് 5.79 ശതമാനമാണ്. ആകെ കൊവിഡ് രോഗികളുടെ 2.15 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം. അതിനര്‍ത്ഥം രാജ്യത്തെ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ്. പോസിറ്റീവിറ്റി നിരക്ക് നേരത്തെ 8.93 ആയിരുന്നു. അതാണ് ഇപ്പോള്‍ 5.79 ശതമാനമായി കുറഞ്ഞത്.

രാജ്യത്തെ 15ഓളം സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ദേശീയ ശരാശരിയെ അപേക്ഷിച്ച് ഏറ്റവും കുറവ് ബീഹാറിലാണ് 1.44 ശതമാനം, കൂടുതല്‍ ജമ്മുവില്‍ 5.58 ശതമാനം.

പഞ്ചാബ്, യുപി, ഗുജറാത്ത്, ദാമന്‍ ദിയു, അസം, ആന്തമാന്‍, ഒഡീഷ, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാള്‍ കുറവ് പോസിറ്റീവിറ്റി നിരക്കുള്ള സംസ്ഥാനങ്ങള്‍.

രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 2,24,190 ആണ്. ഇത് ആകെ രോഗികളുടെ 2.15 ശതമാനമാണ്.

രാജ്യത്ത് ആകെ രോഗമുക്തര്‍ 1,00,56,651 ആണ്. രോഗമുക്തി നിരക്ക് 96.41 ശതമാനം.

Next Story

RELATED STORIES

Share it