24 മണിക്കൂറിനുള്ളില്‍ 13,153 പേര്‍ക്ക് കൊവിഡ്; ഒമിക്രോണ്‍ രോഗികളുടെ എണ്ണം ആയിരത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,48,22,040 ആയി. ബുധനാഴ്ചയിലെ കണക്കുപ്രകാരം 43 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ബുധനാഴ്ച 9,195 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 268 പേര്‍ മരിച്ചു. ആകെ മരണം 4,80,860. രാജ്യത്തെ സജീവ രോഗികളുടെ എണ്ണത്തില്‍ 5,400ത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആകെ സജീവ രോഗികള്‍ 82,402.
രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികള്‍ 781ല്‍ നിന്ന 961ആയി ഉയര്‍ന്നു. ഡിസംബര്‍ 2നാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗബാധ പ്രസരിച്ചിട്ടുണ്ട്.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചത്, 262 പേര്‍ക്ക്. മഹാരാഷ്ട്ര 252ഉം ഗുജറാത്ത് 97ഉം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
961 ഒമിക്രോണ്‍ രോഗികളില്‍ 320 പേര്‍ രോഗമുക്തരായി.
പഞ്ചാബില്‍ ആദ്യമായി കഴിഞ്ഞ ദിവസം ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. സ്‌പെയിനില്‍ നിന്നു വന്നയാള്‍ക്കാണ് രോഗബാധ കണ്ടത്.
പ്രതിദിന രോഗബാധയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. മഹാരാഷ്ട്രയില്‍ 3,900 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2,172 പേര്‍ക്കായിരുന്നു രോഗബാധ. 20 പേര്‍ മരിക്കുകയും ചെയ്തു. ആകെ മരണം 1,41,496ആയി.
മുംബൈയിലും കനത്ത രോഗബാധയാണ് രേഖപ്പെടുത്തിയത്.
RELATED STORIES
കര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTപരുമലയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു
10 Aug 2022 4:15 PM GMTകോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങള്‍ മലയാളത്തിലേക്ക്...
10 Aug 2022 3:29 PM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTസീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ ശ്രമം വിശ്വാസികളെ വിഢികളാക്കാന്‍:...
10 Aug 2022 3:09 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMT