വയനാട്ടില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര് രോഗമുക്തരായി. ഒരാള്‍ മരിച്ചു.
കല്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര് വിദേശത്ത് നിന്നും എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര് ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര് രോഗമുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 153 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 148 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ജൂലൈ 20ന് ഒറീസയില്‍ നിന്നെത്തിയ പൂതാടി സ്വദേശി (29 വയസ്സ്), ജൂലൈ 24ന് കര്‍ണാടകയില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശി (35), ജൂലൈ 10ന് ബാംഗ്ലൂരില്‍ നിന്നെത്തിയ പേരിയ സ്വദേശി (31), ജൂലൈ 10ന് സൗദിയില്‍ നിന്നെത്തിയ കുറുക്കന് മൂല സ്വദേശി (50), ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നു വന്ന കാട്ടിക്കുളം ബേഗൂര്‍ സ്വദേശികള്‍ (19, 22), ജൂലൈ 10ന് ബഹ്റൈനില്‍ നിന്നെത്തിയ നല്ലൂര്‍നാട് സ്വദേശി (37), ജൂലൈ 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (37), ചുള്ളിയോട് സ്വദേശി (23), ജൂലൈ 21ന് ബാംഗ്ലൂരില്‍ നിന്നെത്തിയ നൂല്‍പ്പുഴ സ്വദേശി (26) എന്നിവരാണ് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.
ജൂലൈ 21ന് പോസിറ്റീവായ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പേരിയ സ്വദേശികള്‍ (12, 11, 10), സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൂത്തുപറമ്പ് സ്വദേശി(21), നീലഗിരി സ്വദേശി (20), പുല്‍പ്പള്ളി പഞ്ചായത്ത് മെമ്പറുടെ സമ്പര്‍ക്ക പട്ടികയിലുള്ള പുല്‍പ്പള്ളി സ്വദേശി (63), ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള മുപ്പൈനാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മുപ്പൈനാട് സ്വദേശി (37) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT