- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,470 പേര്‍
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് 511 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു.

മലപ്പുറം: ജില്ലയില്‍ പുതിയ രോഗബാധിതരായി ആരുമില്ല. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് 511 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു. 12,470 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 144 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 139 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍, തിരൂര്‍ ജില്ലാ ആശുപത്രികളില്‍ ഒരാള്‍ വീതവുമാണ് നിരീക്ഷണത്തിലുള്ളത്. 11,114 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,212 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
അതേസമയം കൊവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ 44 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ ഒരാള്‍ പാലക്കാട് സ്വദേശിയാണ്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 79 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ഒമ്പത് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,442 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 268 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
RELATED STORIES
ഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMTജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം: മിനിയാപൊലിസില്‍...
26 May 2025 12:47 PM GMTഗസയിലെ വംശഹത്യയിലെ മൗനത്തിന്റെ കാരണങ്ങള്‍; ''ചിലര്‍ സംസാരിച്ചാല്‍...
26 May 2025 5:49 AM GMT''ഗസയില്‍ ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യകവചമാക്കുന്നു'': അസോസിഷ്യേറ്റഡ് ...
24 May 2025 4:35 PM GMTകര്‍ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്‍ത്ഥമെന്ത് ?
23 May 2025 4:46 PM GMTനെതന്യാഹുവിന്റെ അവസാന കളി:അധികാരത്തെ കുറിച്ചുള്ള മിഥ്യാധാരണകളും...
23 May 2025 11:57 AM GMT