Latest News

സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; യുവാവ് മരിച്ചു

ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) മരിച്ചത്.

സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; യുവാവ് മരിച്ചു
X


പ്രതീകാത്മക ചിത്രം

കോഴിക്കോട്: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിഷു ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയിലെത്തിയത്. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) മരിച്ചത്.

ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്. മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ പറയാനാകൂ എന്നും പൊലീസ്.

Next Story

RELATED STORIES

Share it