വേങ്ങര മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി
BY NSH11 Nov 2022 4:16 AM GMT

X
NSH11 Nov 2022 4:16 AM GMT
വേങ്ങര: ചേറൂര്‍ സ്വദേശിയും വേങ്ങര മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാക്കീരി കുഞ്ഞുട്ടി എന്ന അബ്ദുല്‍ ഹഖ് സാഹിബ് നിര്യാതനായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം, കഴിഞ്ഞ പ്രാവശ്യത്തെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്പീക്കര്‍, മുസ്‌ലിം ലീഗ് നേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് ചേറൂര്‍ വലിയ ജുമാ മസ്ജിദില്‍.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT