Latest News

വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നല്‍കി

ഇതേ കേസ് കഴിഞ്ഞ ദിവസം എസ് മുരളീധറിന്റെ ബെഞ്ചിലാണ് വാദം കേട്ടത്. തല്‍വന്ദ് സിങ് കൂടി അംഗമായ ബെഞ്ച് ഡല്‍ഹി പോലിസ് കമ്മിഷണറെ വിളിച്ചു വരുത്തുത്തി കേസില്‍ ഇന്നത്തോടെ തീരുമാനമെടുക്കാന്‍ ഉത്തരവിട്ടിരുന്നു.

വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നല്‍കി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപാഹ്വാനം നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നാല് ആഴ്ച സമയം അനുവദിച്ചു. പൗരത്വ പ്രക്ഷോഭകരെ ആക്രമിക്കാന്‍ ഹിന്ദുത്വരെ പ്രേരിപ്പിച്ചതിനു പിന്നില്‍ ബിജെപി നേതാക്കളാണെന്നും അവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലും ജസ്റ്റിസ് സി ഹരി ശങ്കറും അംഗങ്ങളായ ബെഞ്ചാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോണിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ അംഗീകരിച്ച് സമയം നീട്ടി നല്‍കിയത്. ഡല്‍ഹിയിലെ ക്രമസമാധാന നില സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം.

''ഡല്‍ഹിയിലെ ഇന്നത്തെ അവസ്ഥയില്‍ ഇപ്പോള്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഞങ്ങള്‍ ഉചിതമായ സമയത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്''- സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നത് നിലവിലുള്ള സാഹചര്യത്തില്‍ ഉചിതമല്ലെന്നും അദ്ദേഹം വാദിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ സമാധാനം കൊണ്ടുവരുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടി നല്‍കുന്നതിന് തനിക്ക് നാലാഴ്ച സമയം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍, ഫറ നഖ്‌വി എന്നിവര്‍ക്കു വേണ്ടി ഹാജരായ കോണിന്‍ ഗോണ്‍സാല്‍വ്‌സ് വിദ്വേഷപ്രസംഗം നടത്തിയവര്‍ക്കെതിരേ കേസെടുത്ത് ജയിലിലടക്കണമെന്ന് വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല.

ഇതേ കേസ് കഴിഞ്ഞ ദിവസം എസ് മുരളീധറിന്റെ ബെഞ്ചിലാണ് വാദം കേട്ടത്. തല്‍വന്ദ് സിങ് കൂടി അംഗമായ ബെഞ്ച് ഡല്‍ഹി പോലിസ് കമ്മിഷണറെ വിളിച്ചു വരുത്തുത്തി കേസില്‍ ഇന്നത്തോടെ തീരുമാനമെടുക്കാന്‍ ഉത്തരവിട്ടിരുന്നു. അതിനിടയിലാണ് മുരളീധറെ സ്ഥലം മാററി സര്‍ക്കാര്‍ ഉത്തരവിട്ടത്. മാത്രമല്ല, കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

കോടതി കേന്ദ്രത്തിന് നാലാഴ്ച സയമം നല്‍കി. അടുത്ത ഏപ്രില്‍ 13 ന് കേസ് വീണ്ടും കേള്‍ക്കും.

Next Story

RELATED STORIES

Share it