India

മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്നും പിന്‍മാറി മിസ് ഇംഗ്ലണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും

മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്നും പിന്‍മാറി മിസ് ഇംഗ്ലണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും
X

ഹൈദരാബാദ്: ഇത്തവണത്തെ മിസ് വേള്‍ഡ് മല്‍സരം അരങ്ങേറുന്നത് ഹൈദരാബാദിലാണ്. ഇവിടെ നടക്കുന്ന മല്‍സരത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് മിസ് ഇംഗ്ലണ്ട് മില്ലാ മാഗി. സൗന്ദരത്തിന്റെ ആഗോള ആഘോഷമായ മിസ് വേള്‍ഡ് മല്‍സരത്തിന് കൃത്യമായ ലക്ഷ്യങ്ങള്‍ ഇല്ലെന്നും നടക്കുന്നത് പുരുഷ സ്‌പോണ്‍സര്‍മാരെ പ്രീതിപ്പെടുത്താനുള്ള ഷോ ആണെന്നുമാണ് മില്ലാ മാഗി വ്യക്തമാക്കുന്നത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് മില്ല മല്‍സരത്തില്‍ നിന്നും പിന്‍മാറിയത്.

മുമ്പ് സൗന്ദര്യ മല്‍സരങ്ങള്‍ക്ക് സൗന്ദര്യം മാത്രമായിരുന്നില്ല പരിഗണന. പല ആഗോള ലക്ഷ്യങ്ങളും മികച്ച ഉദ്ദേശങ്ങളുമായിരുന്നു. അതില്‍ ഊന്നിയാണ് ഓരോ വര്‍ഷവും മല്‍സരങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ നിലവിലെ മല്‍സരങ്ങള്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണുള്ളത്. 24മണിക്കൂറും മെയ്ക്ക് അപ്പുമായി പുരുഷ സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നില്‍ ഷോ കാണിക്കണം. അവരെ രസിപ്പിക്കണം-മില്ല പറയുന്നു. അവര്‍ക്ക് മുന്നില്‍ നല്ല പ്രകടനം നടത്തുന്ന കുരങ്ങന്‍മാരെ പോലെ സ്വയം തോന്നി. സ്വയം ഒരു വേശ്യ ആയ പോലെയും തോന്നുന്നു. അവരുടെ വിനോദത്തിനായി വളര്‍ത്താന്‍ വേണ്ടിയല്ല ഞാന്‍ ഇവിടെ വന്നത്. പ്രഭാത ഭക്ഷണം പോലും ഇല്ലാതെയാണ് പല ദിവസങ്ങളിലും ഞങ്ങള്‍ അവരുടെ മുന്നില്‍ ഷോ കാണിക്കേണ്ടത് 24കാരിയായ മില്ല പറയുന്നു.

ആറ് പുരുഷന്‍മാരുടെ ഓരോ മേശക്ക് മുന്നില്ലും രണ്ട് വീതം പെണ്‍കുട്ടികളെ നിര്‍ത്തുന്നു. അവരെ രസിപ്പിക്കണം. തനിക്ക് ഇത് തെറ്റാണെന്ന് തോന്നി. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ഇംഗ്ലണ്ടിലെ മറ്റ് മികച്ച പദ്ധതികള്‍ എന്നിവ ഇവിടെ വിശദീകരിക്കണമെന്നായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ അതൊന്നും ഇവിടെ നടക്കില്ലെന്ന് വ്യക്തമാക്കി. ഞാന്‍ മേയ്ക്ക് അപ്പ് ഉപേക്ഷിച്ചു. ഷോക്ക് വേണ്ടി നില്‍ക്കുന്നത് ഒഴിവാക്കി. തന്റെ തീരുമാനം അറിയിച്ച് മല്‍സരത്തില്‍ നിന്നും പിന്‍വാങ്ങി. തന്റെ ഈ തീരുമാനം കിരീടത്തേക്കാള്‍ വലുതാണെന്ന് സ്വയം തോന്നി-മില്ല പറഞ്ഞു. മില്ലയ്ക്ക് പകരം മിസ്സ് ലിവര്‍പൂളിനെ ഇംഗ്ലണ്ട് മല്‍സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മെയ് 31നാണ് മിസ് വേള്‍ഡ് ഗ്രാന്റ് ഫിനാലെ.




Next Story

RELATED STORIES

Share it