Latest News

'നിങ്ങള്‍ ചാണകം തിന്നുമ്പോള്‍ ഞങ്ങള്‍ കേരളത്തില്‍ ഇഷ്ടമുള്ളവര്‍ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും'; വി ശിവന്‍കുട്ടി

നിങ്ങള്‍ ചാണകം തിന്നുമ്പോള്‍ ഞങ്ങള്‍ കേരളത്തില്‍ ഇഷ്ടമുള്ളവര്‍ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും; വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരേ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നിങ്ങള്‍ ചാണകം തിന്നുമ്പോള്‍ ഞങ്ങള്‍ കേരളത്തില്‍ ഇഷ്ടമുള്ളവര്‍ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


കേരളത്തെ അധിക്ഷേപിക്കാനും ഇതര സംസ്ഥാനങ്ങളില്‍ വസിക്കുന്നവര്‍ക്കിടയില്‍ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുമുള്ള ആസൂത്രിത നീക്കമാണ് 'കേരള സ്റ്റോറി 2' എന്ന് മന്ത്രി വി ശിവന്‍കുട്ടി ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയുടെ ട്രെയിലര്‍ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിച്ചു നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ അങ്ങേയറ്റം അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിന്റെ യഥാര്‍ത്ഥ മുഖം കാണിക്കാന്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ധൈര്യമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it