Latest News

പാകിസ്താന് സൈനികരഹസ്യങ്ങള്‍ കൈമാറിയ യുവാവ് അറസ്റ്റില്‍

പാകിസ്താന് സൈനികരഹസ്യങ്ങള്‍ കൈമാറിയ യുവാവ് അറസ്റ്റില്‍
X

ഗാന്ധിനഗര്‍: നാവികസേനയുടെയും ബിഎസ്എഫിന്റെയും വിവരങ്ങള്‍ പാകിസ്താന്‍ ഏജന്റിന് കൈമാറിയ യുവാവ് അറസ്റ്റില്‍. ഗുജറാത്ത് സര്‍ക്കാരിലെ ആരോഗ്യവകുപ്പിലെ കരാര്‍ ജീവനക്കാരനായ സഹ്‌ദേവ് സിങ് ഗോഹിലിനെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കച്ച് ജില്ലയിലെ മാധ് പ്രദേശത്താണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇവിടെയുള്ള സൈനികതാവളങ്ങളുടെ വിവരങ്ങളാണ് ഇയാള്‍ പാകിസ്താനിലെ ചാരന് വാട്ട്‌സാപ്പിലുടെ കൈമാറി കൊണ്ടിരുന്നത്. ഓരോ തവണയും ഇയാള്‍ക്ക് 40,000 രൂപ വീതം ലഭിച്ചതായും കണ്ടെത്തി.


Next Story

RELATED STORIES

Share it