ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ
ആര്‍എസ്എസിന്റെ ശാഖപോലുള്ള ആയുധ പരിശീലനങ്ങളും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലത്ത് വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടികൂടിയത്.

അഴിയൂര്‍: അഴിയൂര്‍ കരിവയല്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്റ്റീല്‍ബോംബ് കണ്ടെടുത്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ആര്‍എസ്എസിന്റെ ശാഖപോലുള്ള ആയുധ പരിശീലനങ്ങളും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലത്ത് വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടികൂടിയത്. സമാധാനം നിലനില്‍ക്കുന്ന അഴിയൂരില്‍ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്സിന്റെ ആസൂത്രിത നീക്കത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച യോഗത്തില്‍ വി പി സവാദ്, മനാഫ് കുഞ്ഞിപ്പള്ളി, സാഹിര്‍, പി സലീം, വി പി സെജീര്‍ , സെമീര്‍ കുഞ്ഞിപ്പള്ളി സംസാരിച്ചു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT