തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
തൃശൂര്‍: കേച്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച മൂന്ന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി.
മുഖ്യമന്ത്രി കോഴിക്കോടുനിന്ന് ആലുവയിലേക്ക് പോവും വഴിയായിരുന്നു പ്രതിഷേധം. ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നകുളത്ത് മൂന്ന് യൂത്ത് കോണ്‍ഗ്രസുകാരെ പോലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കുന്നംകുളം നഗരസഭാ കൗണ്‍സിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ പി ഐ തോമസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോഷിത് ഓടാട്ട് എന്നിവരെയാണ് പോലിസ് കരുതല്‍ തടങ്കലിലാക്കിയത്.
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT