കെ റെയില്‍ പ്രതിഷേധം;ചങ്ങനാശേരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.
സമരക്കാരോടുള്ള പോലിസിന്റെ ഇടപെടല്‍ സ്ഥലത്ത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.കല്ലിടല്‍ തടയാന്‍ ശ്രമിച്ച വനിതകളെ പോലിസ് വലിച്ചിഴച്ചാണ് സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്. ഇത് കണ്ട് കുട്ടികള്‍ കരഞ്ഞതോടെ,നാട്ടുകാര്‍ പോലിസിനെതിരെ തിരിയുകയായിരുന്നു.ഇത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.
കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മനുഷ്യശൃംഖല തീര്‍ത്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.കല്ലിടലിനെതിരെ ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു.കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
RELATED STORIES
തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...
10 Aug 2022 11:18 AM GMTബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍; ജനവാസ, കൃഷിയിടങ്ങളെ...
10 Aug 2022 11:17 AM GMTകെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം; വിശദ...
10 Aug 2022 11:01 AM GMTഒമിക്രോണിന്റെ ഉപ വകഭേദം ഡല്‍ഹിയില്‍ കണ്ടെത്തി
10 Aug 2022 10:27 AM GMTനിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുന്നത് 22 വര്‍ഷത്തിനുള്ളില്‍ എട്ട് തവണ
10 Aug 2022 10:26 AM GMTഅട്ടപ്പാടി മധു വധം;കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്‍
10 Aug 2022 10:03 AM GMT