Latest News

ബിജെപി നേതാവ് സോണാലി ഫോഗട്ടിന്റേത് കൊലപാതകം; ശരീരത്തില്‍ നിരവധി മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ബിജെപി നേതാവ് സോണാലി ഫോഗട്ടിന്റേത് കൊലപാതകം; ശരീരത്തില്‍ നിരവധി മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

പനാജി: ബിജെപി നേതാവും പ്രമുഖ നടിയും ടിക് ടോക്ക് താരവുമായ സോണാലി ഫോഗട്ടിന്റേത് കൊലപാതകം. ഫോഗട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇന്നാണ് പുറത്തുവന്നത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

സോണാലിയുടെ രണ്ട് സഹായികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് റിപോര്‍ട്ട് പുറത്തുവന്നത്.

''ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മരണകാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തണം''- റിപോര്‍ട്ടില്‍ പറയുന്നു.

സോണാലിയുടെ മരണത്തില്‍ കൊലപാതകത്തിന് കേസെടുത്തു.

ഗോവ പോലിസ് രണ്ട് പേര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്താല്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കൂവെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് സോണാലി അസ്വസ്ഥയായിരുന്നുവെന്നും സഹോദരിയോടും സഹോദരിയുടെ ഭര്‍ത്താവിനോടും സംസാരിച്ചിരുന്നുവെന്നും കുടുംബം അറിയിച്ചു.

സോണാലിക്ക് 15 വയസ്സുള്ള മകളുണ്ട്. ഭര്‍ത്താവ് 2016 ഡിസംബറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

സോണാലിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് കരുതിയിരുന്നത്.

Next Story

RELATED STORIES

Share it