- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംകൾ തഴയപ്പെടുന്ന ബിഹാർ തിരഞ്ഞെടുപ്പ്

പട്ന: നവംബർ 6, 11 തിയ്യതികളിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വിവിധ പാർട്ടികളുടെ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ മുസ്‌ലിംകൾ കൂടുതൽ അന്യവൽക്കരിക്കപ്പെടുന്നതിൻ്റെ നേർചിത്രമാണ് തെളിഞ്ഞുവരുന്നത്.
18 ശതമാനത്തിനടുത്ത് മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് ബിഹാർ. സംസ്ഥാനത്ത് 243 നിയമസഭാ മണ്ഡലങ്ങളുണ്ട്. അതിൽ 53 മണ്ഡലങ്ങളെങ്കിലും മുസ്‌ലിം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ളവയാണ്. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടിയും അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
കതിഹാർ, കിഷൻഗഞ്ച്, അരാരിയ, പൂർണിയ, ദർഭംഗ, സീതാമഢി, ഈസ്റ്റ് ചമ്പാരൻ എന്നിങ്ങനെ ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന് നിയമസഭയിൽ ആർക്ക് മുൻതൂക്കം ലഭിക്കുമെന്ന് തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും.
2011 ലെ സെൻസസ് പ്രകാരം, ബിഹാറിലെ ഏറ്റവും കൂടുതൽ മുസ്‌ലിം സാന്ദ്രത കിഷൻഗഞ്ചിലാണ്. ജനസംഖ്യയുടെ 68 ശതമാനം വരുമത്. 62 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള കതിഹാർ ആണ് രണ്ടാം സ്ഥാനത്ത് വരുന്നത്. അരാരിയ ജില്ലയിൽ 41 ശതമാനമാണ് മുസ്‌ലിംകൾ. പൂർണിയയിൽ 37 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. ദർഭംഗയിൽ ജനസംഖ്യയുടെ 23 ശതമാനം മുസ്‌ലിംകളാണുള്ളത്. ഈസ്റ്റ് ചമ്പാരനിലും സീതാമഢിയിലും യഥാക്രമം 22 ശതമാനം, 21 ശതമാനം എന്നിങ്ങനെയാണ് മുസ്‌ലിം ജനസംഖ്യ.
കിഷൻഗഞ്ച്-4, കതിഹാർ-7, അരാരിയ -6, പൂർണിയ -7, ദർഭംഗ-10, ഈസ്റ്റ് ചമ്പാരൻ-12, സീതാമഢി-7 എന്നിങ്ങനെ 53 സീറ്റുകളിലാണ് മുസ്‌ലിംകൾക്ക് നിർണായക സ്വാധീനമുള്ളത്.
എന്നിരുന്നാലും, ഇരുമുന്നണിയിലെയും രാഷ്ട്രീയ പാർട്ടികൾ ജനസംഖ്യയ്ക്ക് ആനുപാതികമായി മുസ്‌ലിംകൾക്ക് സീറ്റുകൾ അനുവദിച്ചിട്ടില്ല. എൻഡിഎ 243 സീറ്റുകളിൽ കേവലം 5 എണ്ണത്തിലാണ് മുസ്‌ലിം സ്ഥാനാർഥികളെ മൽസരിപ്പിക്കുന്നത്. 101 സീറ്റുകളിൽ മൽസരിക്കുന്ന നിതീഷ് കുമാറിൻ്റെ ജെഡി(യു) ബാനറിൽ നാലെണ്ണത്തിൽ മാത്രം മുസ്‌ലിം സ്ഥാനാർഥികൾ ജനവിധി തേടുമ്പോൾ 29 മണ്ഡലങ്ങളിൽ പോരിനിറങ്ങുന്ന ചിരാഗ് പസ്വാൻ്റെ ലോക് ജൻ ശക്തി പാർട്ടി ഒരു സീറ്റാണ് മുസ്‌ലിം സ്ഥാനാർഥിക്ക് നൽകിയത്. 101 സീറ്റുകളിൽ മൽസരിക്കുന്ന ബിജെപി ടിക്കറ്റിൽ മരുന്നിനു പോലും ഒരു മുസ്‌ലിം സ്ഥാനാർഥി ഇല്ല.
കോൺഗ്രസും ആർജെഡിയും നേതൃത്വം നൽകുന്ന മഹാഗഢ്ബന്ധൻ എന്ന മഹാസഖ്യം തങ്ങളുടെ സ്ഥാനാർഥി പട്ടികയിൽ 30 മുസ്‌ലിംകൾക്ക് മാത്രമാണ് ഇടം നൽകിയിട്ടുള്ളത്. എൻഡിഎയെ അപേക്ഷിച്ച് ആശ്വാസകരമാണ് ഈ നിലയെങ്കിലും ആർജെഡിയെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന മുസ്‌ലിംകൾക്ക് സ്ഥാനാർഥിത്വത്തിൽ അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നത് അനിഷേധ്യ വസ്തുതയാണ്. 143 സീറ്റുകളിലാണ് തേജസ്വി യാദവിൻ്റെ ആർജെഡി മൽസരിക്കുന്നത്. അതിൽ 18 സീറ്റുകളിലേ മുസ്‌ലിം പ്രാതിനിധ്യം ഉള്ളൂ. 61 സീറ്റുകളിൽ മൽസരിക്കുന്ന കോൺഗ്രസ് 10 സീറ്റുകൾ മുസ്‌ലിംകൾക്ക് നൽകിയപ്പോൾ ദീപാങ്കർ ബാനർജിയുടെ സിപിഐ (എംഎൽ ലിബറേഷൻ) രണ്ട് സീറ്റുകൾ മുസ്‌ലിംകൾക്കായി നീക്കിവച്ചു. 9 സീറ്റുകളിൽ മൽസരിക്കുന്ന സി പി ഐ, നാലു സീറ്റുകളിൽ മൽസരിക്കുന്ന സിപിഎം, 15 സീറ്റുകളിൽ മൽസരിക്കുന്ന വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവയുടെ മുസ്‌ലിം പ്രാതിനിധ്യം വട്ടപ്പൂജ്യമാണ്.
2020ലെ ബിഹാർ തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ ജെഡിയു 11 മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയിരുന്നു. പക്ഷേ / ആരും വിജയിച്ചില്ല. അതേസമയം, ബിജെപി തങ്ങളുടെ മുസ്‌ലിം പേരുള്ള നേതാക്കൾക്ക് പോലും ടിക്കറ്റ് നൽകിയില്ല. ആർജെഡി അന്ന് 17 സ്ഥാനാർഥികളെ മൽസരിപ്പിച്ചതിൽ എട്ടുപേർ വിജയിച്ചു. കോൺഗ്രസ് പത്ത് മുസ്‌ലിംകൾക്ക് ടിക്കറ്റ് നൽകി; അതിൽ നാലുപേർ വിജയിച്ചു. സിപിഎമ്മും ബിഎസ്പിയും ഓരോ മുസ്‌ലിം സ്ഥാനാർഥിയെ വീതം നിർത്തി വിജയിപ്പിച്ചു. അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം 16 സ്ഥാനാർഥികളെ മൽസരിപ്പിച്ചതിൽ അഞ്ച് പേർ വിജയിച്ചെങ്കിലും നാലുപേരും പിന്നീട് ആർജെഡിയിലേക്ക് കൂറുമാറി.
2011 ലെ സെൻസസ് പ്രകാരം, ബിഹാറിലെ മുസ്‌ലിം ജനസംഖ്യ 17,557,809 ആയിരുന്നു. ഇത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 16.8 ശതമാനം വരും. ഇന്നത് 18 ശതമാനത്തിന് അടുത്തെത്തി നിൽക്കുന്നു.
ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിംകളോട് ബിജെപിയുടെ രാഷ്ട്രീയ സമീപനം അദ്ഭുതപ്പെടുത്തുന്നതല്ല. എന്നാൽ, ലോക്സഭയിലോ രാജ്യസഭയിലോ മുസ്‌ലിം സമുദായത്തിൽ നിന്ന് ഒരാൾ പോലും ജെഡി (യു) ബാനറിൽ ഇല്ലാത്തത് രാഷ്ട്രീയ വിശകലന വിദഗ്ധരെയടക്കം ഞെട്ടിക്കുന്നതാണ്.
തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി വർഗീയ ശക്തികൾക്കെതിരായ നിരന്തര പോരാട്ടത്തിനും മുസ്‌ലിം സമുദായവുമായുള്ള അടുപ്പത്തിനും പേരുകേട്ടതാണ്. മിക്കവാറും എല്ലാ തിരഞ്ഞെടുപ്പുകളിലും അവർ അവരെ പിന്തുണച്ചിട്ടുണ്ട്. എന്നിരുന്നാലും, ഒരുകാലത്ത് എം വൈ (മുസ്‌ലിം-യാദവ്) സൂത്രവാക്യത്തിന് പേരുകേട്ട പാർട്ടി മുസ്‌ലിംകൾക്ക് മതിയായ സീറ്റുകൾ അനുവദിച്ചിട്ടില്ല എന്നാക്ഷേപമുണ്ട്. ആർജെഡി 143 സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. അതിൽ 53 സീറ്റുകൾ യാദവ സമുദായത്തിന് നീക്കിവച്ചിട്ടുണ്ട്. ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്നിൽ കൂടുതൽ വരുമിത്. 2022 ലെ ബിഹാർ ജാതി സർവേ പ്രകാരം, സംസ്ഥാനത്തെ യാദവ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഏകദേശം 14.26 ശതമാനം ആണ്. 15 ശതമാനത്തിൽ താഴെ ജനസംഖ്യാ വിഹിതം ഉണ്ടായിരുന്നിട്ടും, യാദവ സമുദായത്തിന് ആർജെഡി ടിക്കറ്റുകളിൽ 40 ശതമാനം നീക്കിവച്ചു. 18 ശതമാനം വരുന്ന മുസ്‌ലിംകൾക്ക് 18 സീറ്റുകൾ (12 ശതമാനം) മാത്രം നൽകിയിടത്താണ് ഇതെന്നോർക്കണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















