ജനാധിപത്യ അവകാശത്തെ തടയാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല: എസ്ഡിപിഐ
സിപിഎമ്മിന് മേല്‍ക്കോയ്മ ഉള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാന്‍ കഴിയാത്തതാണ്

X
NAKN6 April 2021 4:44 PM GMT
കണ്ണൂര്‍: ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെ കയനിയില്‍ വെച്ച് മട്ടന്നൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി റഫീഖ് കീച്ചേരിയെ തടയാനുണ്ടായ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ സി പി പറഞ്ഞു. സ്ഥാനാര്‍ഥിയുടെ ജനാധിപത്യ അവകാശത്തെ പോലും തടയാനുള്ള ശ്രമം വെച്ച് പൊറുപ്പിക്കില്ല. സിപിഎമ്മിന് മേല്‍ക്കോയ്മ ഉള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കടുത്ത നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story