- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോത്ത്കല്ലില്‍ ജനവാസ കേന്ദ്രത്തില്‍ പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം; സിവില്‍ പോലിസ് ഓഫിസര്‍ക്ക് പരിക്ക്

represetative picture
എടക്കര: പോത്ത്കല്ലില്‍ കാട്ടാന പട്ടാപ്പകല്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ആക്രമണം നടത്തി. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ സംഗീതിന്(30) പരിക്കേറ്റു. നെഞ്ചിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. സംഗീതിനെ ഉടന്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സ നല്‍കി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയില്‍ മേഖലയില്‍ കാട്ടാന ജനവാസകേന്ദ്രങ്ങളിലിറങ്ങി അക്രമം നടത്തുന്നുണ്ട്. അമ്പിട്ടാംപൊട്ടി ചാലിയാര്‍ പുഴ കടന്നാണ് കാട്ടാനകള്‍ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലില്‍ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും പോലിസും വനപാലകരും ചേര്‍ന്ന് കാട് കയറ്റാന്‍ ശ്രമിച്ചു. ഇതിനിടെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പോലിസുകാരന് പരിക്കേറ്റത്.












