Latest News

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ആര്‍എസ്എസിന്റെ വിഷ ബീജങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന അധ്യാപകര്‍ക്ക് തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും ശത്രുതയെയാണ് കാണുവാന്‍ സാധിക്കുക എന്നതാണ് കണ്ണൂര്‍ സംഭവം വ്യക്തമാക്കുന്നത്.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

കണ്ണൂര്‍: ഒമ്പത് വയസ്സുള്ള പിഞ്ചു ബാലികയെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയ ആര്‍എസ്എസ് നേതാവായ അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്് ഫാസില നിസാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു മക്കളെ മാതാപിതാക്കള്‍ വിശ്വസിച്ചേല്‍പ്പിക്കുന്നത് അധ്യാപകരെയാണ്. എന്നാല്‍ ആര്‍എസ്എസിന്റെ വിഷ ബീജങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന അധ്യാപകര്‍ക്ക് തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും ശത്രുതയെയാണ് കാണുവാന്‍ സാധിക്കുക എന്നതാണ് കണ്ണൂര്‍ സംഭവം വ്യക്തമാക്കുന്നത്. സാമൂഹ്യ ദ്രോഹിയായ ഈ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് പ്രബുദ്ധ കേരളത്തിന് തന്നെ അപമാനവുമാണ്.

മാപ്പര്‍ഹിക്കാത്ത ഇത്തരം പൈശാചികതക്ക് കൂട്ടുനില്‍ക്കുവാന്‍ ആര്‍എസ്എസ് ജില്ലാ നേതൃത്വം ഒപ്പമുണ്ട് എന്നതാണ് അക്രമി ഒളിവിലാണ് എന്ന വാര്‍ത്ത നല്‍കുന്ന സന്ദേശം. അതിനാല്‍ കുറ്റവാളിയെയും ഒളിവില്‍ കഴിയാന്‍ സഹായിക്കുന്ന ഓരോരുത്തരെയും എത്രയും പെട്ടെന്ന് കണ്ടെത്തി മാത്യകാപരമായ ശിക്ഷ നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി സ്ത്രീ സമൂഹം രംഗത്ത് വരുമെന്നും അവര്‍ സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it