Latest News

കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി

കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി
X

അരീക്കോട്: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് കെഎസ്ആര്‍ടിസി യാത്രാ സൗകര്യമുള്ള അരിക്കോട് ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ സ്ഥാപിക്കണമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി. നിലവില്‍ താമരശേരി, തിരുവമ്പാടി ഡിപ്പോകളില്‍ നിന്നും പെരിന്തല്‍മണ്ണ, മലപ്പുറം ഡിപ്പോകളില്‍ നിന്നും വരുന്ന ബസുകള്‍ രാത്രിയായാല്‍ അരീക്കാട് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ താഴെ റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ ഏറെയുള്ള ഇവിടെ യാത്രക്കാര്‍ റോഡരികില്‍ നില്‍ക്കുകയാണ് ചെയ്യാറുള്ളത്. രാത്രി സമയത്ത് സുരക്ഷിതമല്ലാത്ത സ്ഥലത്ത് ബസ് കാത്തുനില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അരീക്കോട് കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ സ്ഥാപിക്കപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി ബസ് സ്റ്റാന്‍ഡില്‍ കാത്തിരിക്കാന്‍ കഴിയും.

അരീക്കോട് ഗ്രാമപഞ്ചായത്തിനു കീഴില്‍ നിര്‍മ്മിക്കപ്പെട്ട പുതിയ ബസ് സ്റ്റാന്‍ഡിലെ അരീക്കോട് ഗ്രാമപഞ്ചായത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍, കെ കരുണാകരന്‍ സ്മാരക ഷോപ്പിംങ്ങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ നിരവധി മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സൗകര്യമുപയോഗപ്പെടുത്തി അരീക്കോട് ഗ്രാമപഞ്ചായത്ത് ശ്രമിച്ചാല്‍ ഇവിടെ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമായാല്‍ വ്യാപര സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യും.

Next Story

RELATED STORIES

Share it