Top

അറബിയില്‍ നിന്നും സാമ്പത്തികസഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; അരീക്കോട് സ്വദേശി അറസ്റ്റില്‍, വീട്ടമ്മയില്‍നിന്നു തട്ടിയെടുത്തത് 16 പവന്‍ സ്വര്‍ണാഭരണം

അരീക്കോട് ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലില്‍ അസൈനാര്‍ എന്ന അറബി അസൈനാര്‍ (61) നെയാണ് പെരിന്തല്‍മണ്ണ സിഐ ഐ ഗിരീഷ്‌കുമാര്‍, എസ്‌ഐ മഞ്ചിത് ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അറബിയില്‍ നിന്നും സാമ്പത്തികസഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; അരീക്കോട് സ്വദേശി അറസ്റ്റില്‍, വീട്ടമ്മയില്‍നിന്നു തട്ടിയെടുത്തത് 16 പവന്‍ സ്വര്‍ണാഭരണം

പെരിന്തല്‍മണ്ണ: അറബിയില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 16 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. അരീക്കോട് ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലില്‍ അസൈനാര്‍ എന്ന അറബി അസൈനാര്‍ (61) നെയാണ് പെരിന്തല്‍മണ്ണ സിഐ ഐ ഗിരീഷ്‌കുമാര്‍, എസ്‌ഐ മഞ്ചിത് ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറബിയില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 48 കാരിയുടെയും കാഴ്ച വൈകല്യമുള്ള മകളുടെയും ആഭരണങ്ങള്‍ തട്ടിയെടുത്തതായി കീഴാറ്റൂര്‍ സ്വദേശിനിയാണ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം ഐപിഎസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. ഈ മാസം 17ന് വൈകീട്ട് പെരിന്തല്‍മണ്ണ ഊട്ടിറോഡില്‍ മകളോടൊപ്പം ബസ് കാത്ത് നില്‍ക്കുമ്പോള്‍ അടുത്തെത്തിയ അസൈനാര്‍ മകളുടെ അവസ്ഥയും മറ്റും ഓര്‍മിപ്പിച്ച് ഗള്‍ഫില്‍ നിന്ന് ചികില്‍സക്കായി ഒരു അറബി പെരിന്തല്‍മണ്ണയിലെത്തിയിട്ടുണ്ടെന്നും അയാള്‍ക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അറബി താമസിക്കുന്ന ആശുപത്രിക്കടുത്തുള്ള ലോഡ്ജിലെത്താനും അവിടെ മുറിയെടുക്കാനും ആവശ്യപ്പെട്ടു. ആഭരണം ധരിച്ച നിലയില്‍ കണ്ടാല്‍ പണക്കാരാണെന്ന് തോന്നി അറബി സഹായം ചെയ്യില്ലെന്ന് പറഞ്ഞ് അസൈനാര്‍ ഇവരുടെ സ്വര്‍ണം ഊരി വാങ്ങുകയായിരുന്നു. ഇതിനിടെ അറബിയെ കാണിക്കാനാണെന്ന് പറഞ്ഞ് ഫോട്ടോകളെടുത്തു. കുറച്ച് സമയം കഴിഞ്ഞ് ഫോണില്‍ വിളിക്കുന്നതായി ഭാവിച്ച് അറബി ഇവിടേക്ക് വരില്ലെന്നും അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞതായും പറഞ്ഞ് പുറത്തിറങ്ങി. ഓട്ടോയില്‍ മൂന്നുപേരും കൂടി പട്ടിക്കാട് ഭാഗത്തേക്ക് പോയി വഴിയില്‍ വച്ച് അസൈനാര്‍ ഇറങ്ങി രക്ഷപ്പെട്ടു. കുറേനേരം കാത്തിരുന്നെങ്കിലും ആഭരണങ്ങളുമായി പോയ ഇയാള്‍ മടങ്ങിയെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചയുടന്‍ പ്രത്യേക അന്വേഷണ സംഘം ടൗണിലെയും പരിസരങ്ങളിലേയും ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ആഭരണങ്ങള്‍ മഞ്ചേരി, മേലാറ്റൂര്‍, ഭാഗങ്ങളിലെ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി അറിയിക്കുകയുമായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒട്ടുമിക്ക ജില്ലകളിലും വിവിധ പോലിസ് സ്‌റ്റേഷനുകളിലായി ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയ അമ്പതിലധികം കേസുകളും പരാതികളും നിലവിലുണ്ട്. ആ കേസുകളിലെല്ലാം ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. ചോദ്യം ചെയ്തതില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നും ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്നും സിഐ ഐ ഗിരീഷ്‌കുമാര്‍, എസ് ഐ മഞ്ചിത് ലാല്‍ എന്നിവര്‍ അറയിച്ചു. സിഐ, എസ്‌ഐ എന്നിവരെ കൂടാതെ

സി പി മുരളീധരന്‍, ടി ശ്രീകുമാര്‍, അബ്ദുസലാം, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ഷമീര്‍, ഷൈജു, ഷംസു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it