Latest News

എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു

എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കൂടാളി പിരിയപ്പന്‍ വീട്ടില്‍ മുരിക്കന്‍ രാജേഷ്(38)ആണ് കുവൈത്തിലെ ഓയില്‍ റിഗ്ഗില്‍ അപകടത്തില്‍ മരണപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരണപ്പെട്ടിരുന്നു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തില്‍ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്. തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ കൊല്ലം സ്വദേശി സുനില്‍ സോളമന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാര്‍ തൊഴിലാളികള്‍ ആയിരുന്നു.

Next Story

RELATED STORIES

Share it