Latest News

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസര്‍കോട് കുഴിമന്തി കഴിച്ച വിദ്യാര്‍ഥിനി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസര്‍കോട് കുഴിമന്തി കഴിച്ച വിദ്യാര്‍ഥിനി മരിച്ചു
X

കാസര്‍കോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസര്‍കോട് കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാര്‍വതി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. കാസര്‍കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികില്‍സയിലായിരുന്നു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇവിടെവച്ചാണ് മരിക്കുന്നത്. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. അന്ന് മുതല്‍ പെണ്‍കുട്ടി ചികില്‍സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്. വിദ്യാര്‍ഥിനിക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പോലിസില്‍ പരാതി നല്‍കി.

Next Story

RELATED STORIES

Share it