മദ്റസ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ തട്ടികൊണ്ടുപോവാന്‍ ശ്രമം
മുഴക്കുന്ന് നെയ്യളത്ത് വെച്ചാണ് 12കാരനെ ഇരുചക്രവാഹനത്തിലെത്തിയ ഹെല്‍മറ്റ് ധാരിയായ യുവാവ് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും കൈക്ക് കയറിപിടിക്കുകയും ചെയ്തത്.
BY SRF16 Nov 2021 9:39 AM GMT

X
SRF16 Nov 2021 9:39 AM GMT
മുഴക്കുന്ന്(കണ്ണൂര്‍): മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടികൊണ്ടു പോവാന്‍ ശ്രമം. ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം. മുഴക്കുന്ന് നെയ്യളത്ത് വെച്ചാണ് 12കാരനെ ഇരുചക്രവാഹനത്തിലെത്തിയ ഹെല്‍മറ്റ് ധാരിയായ യുവാവ് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും കൈക്ക് കയറിപിടിക്കുകയും ചെയ്തത്.
ഭയന്ന കുട്ടി കുതറിയോടി വീട്ടില്‍ എത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മുഴക്കുന്ന് സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ എസ്ഐ സോബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ നിരീക്ഷക്യാമറകള് പരിശോധിച്ചു തുടങ്ങി. ബൈക്കിലെത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
9 Aug 2022 5:41 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMTനിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ്...
9 Aug 2022 4:09 PM GMTവിശാലസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എംഎല്‍എമാരുടെയും...
9 Aug 2022 2:16 PM GMT